LiveTV

Live

Kerala

ഗവര്‍ണറുടെ നയപ്രഖ്യാപനം: വിജയിച്ചതാര്, ഭരണപക്ഷമോ പ്രതിപക്ഷമോ?

വിവാദഭാഗങ്ങൾ ഗവർണർ വായിച്ചത് സർക്കാറിന് നേട്ടമായപ്പോൾ സഭക്കുളളിൽ ശക്തമായ പ്രതിഷേധം നടത്തി പ്രതിപക്ഷം തിരിച്ചടിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപനം: വിജയിച്ചതാര്, ഭരണപക്ഷമോ പ്രതിപക്ഷമോ?

ഗവർണറുടെ നയപ്രഖ്യാപനം പൂർത്തിയാകുമ്പോൾ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ഒരു പോലെ വിജയമവകാശപ്പെടാം. വിവാദഭാഗങ്ങൾ ഗവർണർ വായിച്ചത് സർക്കാറിന് നേട്ടമായപ്പോൾ സഭക്കുളളിൽ ശക്തമായ പ്രതിഷേധം നടത്തി പ്രതിപക്ഷം തിരിച്ചടിച്ചു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തെ ചൊല്ലി ഇനിയും തര്‍ക്കം രൂക്ഷമാകാനാണ് സാധ്യത.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ വിയോജിപ്പോടെ വായിച്ചു
Also Read

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ വിയോജിപ്പോടെ വായിച്ചു

വാച്ച് ആൻഡ് വാർഡ് മര്‍ദിച്ചെന്ന് പ്രതിപക്ഷം പരാതി നല്‍കി
Also Read

വാച്ച് ആൻഡ് വാർഡ് മര്‍ദിച്ചെന്ന് പ്രതിപക്ഷം പരാതി നല്‍കി

പൌരത്വനിയമഭേദഗതിക്കെതിരായ സമരത്തിൽ മേൽക്കൈ നേടാനുളള ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളുടെ ബലാബലത്തിനിടയിലാണ് നിയമസഭ ചേർന്നത്. അതുകൊണ്ട് തന്നെ നയപ്രഖ്യാപന പ്രസംഗം ഇരുകക്ഷികൾക്കും നിർണായകമായി. നിയമഭേദഗതിക്കെതിരായ ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്ന ആശങ്ക സർക്കാറിനുണ്ടായിരുന്നു. എന്നാൽ അവരെ പോലും അമ്പരപ്പിച്ച് ഗവർണ്ണർ പരാമർശങ്ങൾ വായിച്ചതോടെ വിജയാഘോഷത്തോടെ ഭരണപക്ഷം അതിനെ സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞെന്ന മന്ത്രി എ.കെ ബാലന്റെ പ്രതികരണവും ഇതിനോട് ചേർത്ത് വായിക്കാം.

പൌരത്വ നിയമത്തിന്റെ വക്താവായ ഗവർണർക്കെതിരെ സമാനതകളില്ലാത്ത പ്രതിഷേധം സഭക്കുളളിൽ സംഘടപ്പിക്കാനായതിൽ പ്രതിപക്ഷത്തിനും വിജയമവകാശപ്പെടാം. ചെറിയ പ്രതിഷേധം പ്രതീക്ഷിച്ച ഭരണപക്ഷത്തെ ഞെട്ടിച്ചായിരുന്നു ഗവർണറെ തടഞ്ഞുളള പ്രതിപക്ഷത്തിന്റെ നാടകീയ നീക്കം. ഗവർണർക്കെതിരായ പ്രമേയത്തിൽ ഉറച്ച് നിന്ന് സർക്കാറിനെ പ്രതിരോധത്തിലാക്കാനും പ്രതിപക്ഷം നീക്കം തുടങ്ങി. ഗവർണർക്കെതിരായ പ്രമേയത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനമാവും ഇനി നിർണായകമാവുക.