LiveTV

Live

Kerala

കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ വാട്ടർ അതോറിറ്റി ഓഫീസ് കയ്യേറി അടുപ്പ് കൂട്ടി ചായ വച്ചു 

തൃശ്ശൂർ കൊടുങ്ങല്ലൂർ നഗരസഭയിലെ പാലിയം തുരുത്ത് പ്രദേശത്തുള്ളവരാണ് നാരായണമംഗലം വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധിച്ചത്

കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ വാട്ടർ അതോറിറ്റി ഓഫീസ് കയ്യേറി അടുപ്പ് കൂട്ടി ചായ വച്ചു 

കുടിവെള്ളം മുട്ടിയ നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസ് കയ്യേറി പ്രതിഷേധ ചായ വെച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ നഗരസഭയിലെ പാലിയം തുരുത്ത് പ്രദേശത്തുള്ളവരാണ് നാരായണമംഗലം വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധിച്ചത്.

കഴിഞ്ഞ ഒക്ടോബർ മുതൽ കുടിവെള്ള വിതരണം താറുമാറായ പാലിയംതുരുത്ത് പ്രദേശത്ത് ഒരു മാസമായി ശുദ്ധജലം ലഭിക്കുന്നില്ല. തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടാത്ത സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ എം.എസ് വിനയകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധവുമായെത്തിയത്. ഓഫീസ് മുറ്റത്ത് അടുപ്പ് കൂട്ടിയ വീട്ടമ്മമാർ കട്ടൻ ചായ വെച്ച് വിതരണം ചെയ്തു.

സമരക്കാർക്ക് പിന്തുണയുമായി നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രനും എത്തി. ചെയർമാനും വാർഡ് കൗൺസിലറും നടത്തിയ ചർച്ചയെ തുടർന്ന് ഉടൻ പാലിയം തുരുത്തിൽ വെള്ളം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പു നൽകി. ഇതേ തുടർന്നാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.