LiveTV

Live

Kerala

എന്‍.പി.ആര്‍ പരാമര്‍ശമുള്ള കത്ത് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് മലപ്പുറം ജില്ലകലക്ടര്‍

ഇന്നലെ മഞ്ചേരിയിലും ഇന്ന് നിലമ്പൂരിലും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

 എന്‍.പി.ആര്‍ പരാമര്‍ശമുള്ള കത്ത് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് മലപ്പുറം ജില്ലകലക്ടര്‍

സെന്‍സസ് വിവരശേഖരണത്തിന് എന്‍.പി.ആര്‍ പരാമര്‍ശമുള്ള കത്ത് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് മലപ്പുറം ജില്ലകലക്ടര്‍ ഉത്തരവിറക്കി. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്നലെ മഞ്ചേരിയിലും ഇന്ന് നിലമ്പൂരിലും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

നിലമ്പൂർ തഹസില്‍ദാറാണ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക്‌ സര്‍ക്കുലര്‍ അയച്ചത്. അതിനിടെ എന്‍.പി.ആര്‍ വിവരശേഖരണത്തിന് അധ്യാപകരെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ അയച്ചതിന് മഞ്ചേരി നഗരസഭ സെക്രട്ടറിയോട് ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു.

അതേസമയം എൻ.പി.ആർ വിവരശേഖരണത്തിൽ ചട്ടവിരുദ്ധ പ്രവർത്തനം നടത്തിയ മഞ്ചേരി നഗരസഭ സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് .യുഡിഎഫ് യുവജന സംഘടനകള്‍ ‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഭരണഘടന സംരക്ഷണസമിതിയുടെ നേൃത്വത്തില്‍ എല്‍.ഡി.എഫും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. അതിനിടെ കലക്ടര്‍ മഞ്ചേരി നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടി.