LiveTV

Live

Kerala

എന്‍.പി.ആര്‍; വിവരശേഖരണത്തിനായി അധ്യാപകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് കൂടുതൽ സ്കൂളുകൾക്ക് സർക്കുലർ

നിലമ്പൂർ തഹസില്‍ദാറാണ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക്‌ സര്‍ക്കുലര്‍ അയച്ചത്

 എന്‍.പി.ആര്‍; വിവരശേഖരണത്തിനായി അധ്യാപകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് കൂടുതൽ സ്കൂളുകൾക്ക് സർക്കുലർ

എന്‍.പി.ആര്‍ വിവര ശേഖരണത്തിനായി അധ്യാപകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് കൂടുതൽ സ്കൂളുകൾക്ക് സർക്കുലർ. നിലമ്പൂർ തഹസില്‍ദാറാണ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക്‌ സര്‍ക്കുലര്‍ അയച്ചത്. അതിനിടെ എന്‍.പി.ആര്‍ വിവരശേഖരണത്തിന് അധ്യാപകരെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ അയച്ചതിന് മഞ്ചേരി നഗരസഭാ സെക്രട്ടറിയോട് ജില്ലാ കളക്ടർ വിശദീകരണം തേടി.

അതേസമയം എൻ.പി.ആർ വിവരശേഖരണത്തിൽ ചട്ട വിരുദ്ധ പ്രവർത്തനം നടത്തിയ മഞ്ചേരി നഗരസഭ സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് .യുഡിഎഫ് യുവജന സംഘടനകള്‍ ‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഭരണഘടനാ സംരക്ഷണസമിതിയുടെ നേൃത്വത്തില്‍ എല്‍.ഡി.എഫും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അതിനിടെ കലക്ടര്‍ മഞ്ചേരി നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടി.