LiveTV

Live

Kerala

മദ്രസ വിദ്യാര്‍ഥികളെ അക്രമിച്ച സംഘപരിവാര്‍ സംഘത്തിന്‍റെ കാറില്‍ വന്‍ ആയുധശേഖരം

മദ്രസയില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ തൊട്ടടുത്ത വീട്ടില്‍ പോയി മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു

മദ്രസ വിദ്യാര്‍ഥികളെ അക്രമിച്ച സംഘപരിവാര്‍ സംഘത്തിന്‍റെ കാറില്‍ വന്‍ ആയുധശേഖരം

കാസർകോട് കുമ്പളയില്‍ മദ്രസ വിദ്യാർഥികളെ ആക്രമിക്കാന്‍ സംഘപരിവാർ സംഘം വന്ന കാറില്‍ വന്‍ ആയുധ ശേഖരം. ഇതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് ബംബ്രാണ, ദാറുൽ ഉലും മദ്രസയിലെ രണ്ടു വിദ്യാർഥികളെ അക്രമിച്ചത്. ബംബ്രാണയിലെ ദാറുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളായ ഹസന്‍ സെയ്ദ്, മുനാസ് എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മദ്രസയില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ തൊട്ടടുത്ത വീട്ടില്‍ പോയി മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ആയുധങ്ങള്‍ സൂക്ഷിച്ച കാറിലാണ് അക്രമിസംഘമെത്തിയത്.

അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. അക്രമിസംഘം സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിണ്ട്. എന്നാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കിയാണ് പൊലീസ് കേസെടുത്തതെന്ന് മദ്രസ മാനേജ്മെന്‍റ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കുമ്പളയില്‍ പ്രതിഷേധ പ്രകടനം നടത്തി.