LiveTV

Live

Kerala

കാസർകോട് മദ്രസ വിദ്യാർഥികൾക്ക് നേരെ  സംഘ്പരിവാർ ആക്രമണം

ബംബ്രാണയിലെ ദാറുൽ ഉലും മദ്രസയിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്

കാസർകോട് മദ്രസ വിദ്യാർഥികൾക്ക് നേരെ  സംഘ്പരിവാർ ആക്രമണം

കാസർകോട് കുമ്പളയിൽ ബി.ജെ.പി അക്രമത്തില്‍ 2 മദ്രസ വിദ്യാർഥികൾക്ക് പരിക്കേറ്റു. ബംബ്രാണയിലെ ദാറുൽ ഉലും മദ്രസയിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടി. ആയുധങ്ങളുമായി സംഘം സഞ്ചരിച്ച കാർ കുമ്പളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ്(13), മുനാസ്(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവിടെ താമസിച്ചു പഠിക്കുന്നവരാണ് അക്രമത്തിനിരയായ വിദ്യാർഥികൾ. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം സി.എ.എ, എന്‍.ആര്‍.സി എന്നിവ അംഗീകരിച്ചില്ലെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന് അക്രമികള്‍ പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.