LiveTV

Live

Kerala

വിവാഹ പാര്‍ട്ടികളില്‍ മദ്യം വിളമ്പിയാല്‍ പിടിവീഴും

വിവാഹ പാര്‍ട്ടികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്താനാണ് എക്സൈസിന്‍റെ തീരുമാനം

 വിവാഹ പാര്‍ട്ടികളില്‍ മദ്യം വിളമ്പിയാല്‍ പിടിവീഴും

മദ്യ സല്‍ക്കാരം ഒരുക്കി വിവാഹ പാര്‍ട്ടികള്‍ കൊഴുപ്പിക്കാമെന്ന് ഇനിയാരും കരുതേണ്ട. വിവാഹ പാര്‍ട്ടികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്താനാണ് എക്സൈസിന്‍റെ തീരുമാനം. വ്യാജ ചാരായവും മദ്യവും വിളമ്പിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിവാഹസത്കാരം നടക്കുന്ന വീടുകളിലും എക്സൈസ് ഇനിയെത്തും.

മദ്യം വിളമ്പി ആഘോഷം കൊഴുപ്പിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നാണ് എക്സൈസിന്‍റെ കണ്ടെത്തല്‍. വിവാഹ, ഗൃഹപ്രവേശ സത്കാരങ്ങള്‍ ആഘോഷമാക്കാന്‍ മദ്യം തന്നെ വേണമെന്നാണ് സ്ഥിതി.ലാഭം കണ്ടെത്താന്‍ വ്യാജന്‍ ഉണ്ടാക്കി വിളമ്പുന്ന വിരുതന്‍മാരും ഏറെയാണ്. ഇനി വിവാഹ വീടുകളില്‍ ലഹരി നുരഞ്ഞാല്‍ പിടി വീഴുമെന്നുറപ്പ്. നടപടികള്‍ കര്‍ശനമാക്കുന്നതിന് മുന്നോടിയായി ബോധവത്കരണം തുടങ്ങുകയാണ് എക്സൈസ്.

ആഘോഷങ്ങള്‍ നടക്കുന്ന വീടുകളില്‍ ഇനി എക്സൈസ് സംഘവും എത്തും .ബോധവത്കരണമാണ് ഉദ്ദേശം. ആഘോഷങ്ങള്‍ക്ക് തടയിടാന്‍ ഉദ്ദേശമില്ലെങ്കിലും ഒരു കണ്ണ് ആഘോഷവേദികളിലുണ്ടാകുമെന്നാണ് എക്സൈസ് പറയുന്നത്. മദ്യം വിളമ്പിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുമുണ്ടാകും.