LiveTV

Live

Kerala

എല്‍.ഡി.എഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിന് സസ്പെന്‍ഷന്‍

ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം ബഷീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്

എല്‍.ഡി.എഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിന് സസ്പെന്‍ഷന്‍

എല്‍.ഡി.എഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്ത മുസ്‍ലി ലീഗ് നേതാവിന് സസ്പെന്‍ഷന്‍. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം ബഷീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന കമ്മറ്റി വിലയിരുത്തി.

എന്നാല്‍ സി.പി.എം സി.എ.എക്കെതിരെ സമരം സംഘടിപ്പിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് കെ. എം ബഷീര്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

പൌരത്വ നിയമഭേദഗതിക്കെതിരെയി എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ മുസ്ലീം ലീഗ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്‍റായ കെ.എം ബഷീര്‍ പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ഇത് വലിയ കാര്യമാക്കേണ്ടെന്നായിരുന്നു ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. തൊട്ടു പിന്നാലെയാണ് പാര്‍ട്ടി നടപടിയുണ്ടായത്. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത് കൊണ്ടു മാത്രമല്ല പാര്‍ട്ടി നിലപാടിനെതിരായി പരസ്യ പ്രസ്താവന നടത്തിയതു കൊണ്ടു കൂടിയാണ് നടപടിയെന്ന് മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.

എല്‍.ഡി.എഫ് മനുഷ്യശൃംഖലയിലെ പങ്കെടുത്തതിന് മുസ്‍ലിം ലീഗ് നടപടി എടുക്കുകയാണെങ്കില്‍ നിരവധി പേര്‍ക്കെതിരെ അത് വേണ്ടിവരുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സമസ്തയുടെ നിലപാട് സ്വഗതാര്‍ഹമാണെന്നും മുസ്ലിം ലീഗിന്‍റെ പോക്കറ്റ് സംഘടനയല്ലെന്ന്അവര്‍ തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. സിഎഎയില്‍ യു.ഡി.എഫില്‍ ഐക്യമില്ലെന്നും ലീഗിന് എല്‍.ഡി.എഫിനൊപ്പം നില്‍ക്കേണ്ടിവരുമെന്നും ജലീല്‍ പറഞ്ഞു.