LiveTV

Live

Kerala

കുതിരാനില്‍ തുരങ്കം ഭാഗികമായി തുറന്നു

പവ്വർഗ്രിഡ് കോർപ്പറേഷന്‍റെ ഭൂഗർഭ കേബിളിടുന്നതിന്‍റെ ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്നാണ് തുരങ്കം തുറന്നത്

 കുതിരാനില്‍ തുരങ്കം ഭാഗികമായി തുറന്നു

തൃശ്ശൂര്‍ കുതിരാനില്‍ തുരങ്കം ഭാഗികമായി തുറന്നു. പവ്വർഗ്രിഡ് കോർപ്പറേഷന്‍റെ ഭൂഗർഭ കേബിളിടുന്നതിന്‍റെ ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്നാണ് തുരങ്കം തുറന്നത്. രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു നിയന്ത്രണം. ഇന്നും നാളെയുമാണ് കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ അഞ്ച് മണിമുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഏറണാകുളം-തൃശൂർ ഭാഗത്തേക്ക് നിന്നും കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. 8.30 യോടെയാണ് തുരങ്കം തുറന്നത്.

പാലക്കാട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങളാണ് തുരങ്കത്തിന്‍റെ ഒരു ട്രാക്കിലൂടെ കടത്തിവിടുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. കുതിരാനിലെ 1.2 കിലോമീറ്റര്‍ റോഡ് രണ്ട് മീറ്ററോളം കുഴിച്ചാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്. ഇതിനു മുന്നോടിയായാണ് രണ്ടു ദിവങ്ങളിലായി പ്രദേശത്ത് മോക്ക്ഡ്രില്‍ നടത്തുന്നത്.