LiveTV

Live

Kerala

അഞ്ച് മാസമായി ശമ്പളമില്ല; കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാര്‍ ദുരിതത്തില്‍

സെക്യൂരിറ്റി ജീവനക്കാര്‍ക്കും നഴ്സുമാര്‍ക്കും കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിച്ചിട്ടില്ല

 അഞ്ച് മാസമായി ശമ്പളമില്ല; കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാര്‍ ദുരിതത്തില്‍

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സെക്യൂരിറ്റി ജീവനക്കാര്‍ക്കും നഴ്സുമാര്‍ക്കും കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഒപ്പം ‌മതിയായ സെക്യൂരിറ്റി ജീവനക്കാരില്ലാതെയാണ് മാനസികാരോഗ്യ കേന്ദ്രം മുന്നോട്ട് പോകുന്നത്.

മതിയായ സെക്യൂരിറ്റി ജീവനക്കാരില്ലാതെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. 20 സെക്യൂരിറ്റിക്കാര്‍ വേണ്ടിടത്ത് 4 പേര്‍ മാത്രം. ഉള്ളവര്‍ക്കോ അഞ്ച് മാസമായി ശമ്പളവുമില്ല. 11 താല്‍ക്കാലിക നഴ്സുമാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. ചില സാങ്കേതിക പ്രശ്നങ്ങളാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

155 സ്ത്രീകള്‍ അടക്കം 463 പേരാണ് ചികിത്സയിലുള്ളത്. 12 വാര്‍ഡുകളും. ഓരോ വാര്‍ഡുകള്‍ക്കും ഓരോ സെക്യൂരിറ്റി ജീവനക്കാരന്‍ വേണമെന്നാണ് ചട്ടം. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് 2018 ല്‍ നിയമസഭാ സമിതി നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ നടപ്പായില്ല. കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് ഡി.എം.ഒക്ക് കത്ത് നല്‍കിയിട്ടുണ്ട്.