LiveTV

Live

Kerala

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൊറോണ ലക്ഷണങ്ങളെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഒരാള്‍ നിരീക്ഷണത്തിലുണ്ട്, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൊറോണ ലക്ഷണങ്ങളെന്ന് ആരോഗ്യ മന്ത്രി

കൊറോണരോഗ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഒരാള്‍ നിരീക്ഷണത്തിലുണ്ട്. എന്നിരുന്നാലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഏഴു പേര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണങ്ങളുള്ളത്. എന്നാല്‍ സംസ്ഥാനത്ത് 10 രക്ത സാംമ്പിളുകള്‍ പരിശോധിച്ചതില്‍ ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരികരിച്ചിട്ടില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.