LiveTV

Live

Kerala

നയപ്രഖ്യാപനത്തില്‍ സി.എ.എ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും; സര്‍ക്കാര്‍-ഗവര്‍ണര്‍ ഒത്തുകളിയെന്ന് ചെന്നിത്തല

നയപ്രഖ്യാപനം സഭ അംഗീകരിക്കുമ്പോള്‍ സി.എ.എ വിരുദ്ധ പരാമര്‍ശം ഒഴിവാക്കണമെന്ന് സ്പീക്കറോട് രേഖാമൂലം ആവശ്യപ്പെടാനും ഗവര്‍ണ്ണര്‍ ആലോചിക്കുന്നുണ്ട്

നയപ്രഖ്യാപനത്തില്‍ സി.എ.എ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും; സര്‍ക്കാര്‍-ഗവര്‍ണര്‍ ഒത്തുകളിയെന്ന് ചെന്നിത്തല

നയപ്രഖ്യാപനത്തില്‍ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കാതെ ഒഴിവാക്കും. നയപ്രഖ്യാപനം സഭ അംഗീകരിക്കുമ്പോള്‍ സി.എ.എ വിരുദ്ധ പരാമര്‍ശം ഒഴിവാക്കണമെന്ന് സ്പീക്കറോട് രേഖാമൂലം ആവശ്യപ്പെടാനും ഗവര്‍ണ്ണര്‍ ആലോചിക്കുന്നുണ്ട്. നയപ്രഖ്യാപനത്തിലെ ഭാഗങ്ങള്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കുമോ എന്ന ആശങ്കയില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണ്ണരും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിലെ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കാനാണ് ഗവര്‍ണ്ണര്‍ ആലോചിക്കുന്നത്.മാത്രമല്ല നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കുമ്പോള്‍ ആ ഭാഗം ഒഴിവാക്കണമെന്നാവശ്യം സ്പീക്കറോട് രേഖാമൂലം ഉന്നയിക്കാനും ഗവര്‍ണ്ണര്‍ ആലോചിക്കുന്നുണ്ട്. നയം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും നയപ്രഖ്യാപനത്തിന് പുറത്തുള്ള കാര്യങ്ങള്‍ ഗവര്‍ണ്ണര്‍ പറയുമോ എന്ന ആശങ്കയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. പൌരത്വ നിയമത്തിനെതിരായ ഭാഗങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം തന്നെ പ്രസംഗത്തില്‍ ഇല്ലാത്ത എന്തെങ്കിലും വാചകങ്ങള്‍ ഗവര്‍ണ്ണര്‍ ഉന്നയിക്കുമോ എന്ന് സര്‍ക്കാരും ഉറ്റ്നോക്കുന്നുണ്ട്.