LiveTV

Live

Kerala

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൾസർ സുനിയടക്കമുള്ളവർ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിച്ചതെന്ന് ആരോപിക്കുന്ന ദിലീപ്, ബ്ലാക്ക് മെയിലിങ്ങില്‍ പ്രത്യേക വിചാരണ വേണമെന്നും ഹരജിയില്‍ പറയുന്നു

 നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസിൽ കുറ്റം ചുമത്തിയതിനെതിരെ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൾസർ സുനിയടക്കമുള്ളവർ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിച്ചതെന്ന് ആരോപിക്കുന്ന ദിലീപ്, ബ്ലാക്ക് മെയിലിങ്ങില്‍ പ്രത്യേക വിചാരണ വേണമെന്നും ഹരജിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തിയെന്ന കേസിൽ താൻ ഇരയാണ്. എന്നാൽ കേസുകൾ ഒരുമിച്ച് പരിഗണിച്ചാണ് തനിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്നുമാണ് ദിലീപിന്റെ വാദം.

നടിയെ ആക്രമിച്ച കേസ്: പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
Also Read

നടിയെ ആക്രമിച്ച കേസ്: പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിന്റെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കൂടി അംഗീകരിച്ച് വിടുതല്‍ ഹരജി വിചാരണ കോടതി തള്ളിയിരുന്നു.

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സ്റ്റേയില്ല
Also Read

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സ്റ്റേയില്ല