LiveTV

Live

Kerala

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല

ഭരണപക്ഷത്തിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ പ്രമേയത്തെ അനുകൂലിക്കണം

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം പരാജയപ്പെട്ടാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകും .ഭരണപക്ഷത്തിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ പ്രമേയത്തെ അനുകൂലിക്കണം. ഗവര്‍ണര്‍ക്കെതിരെ സഭക്കുള്ളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ നാളെ രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗ ദിവസം മുഖ്യമന്ത്രിയുടെ തനിനിറമറിയാമെന്ന് കെ.മുരളീധരൻ പറഞ്ഞു. ലാവ്‍ലിന്‍ കേസ് ഭയന്ന് മോദിയുമായി പിണറായി ധാരണയിലെത്തിയിട്ടുണ്ടെന്നും മുരളി പറഞ്ഞു.