LiveTV

Live

Kerala

ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് എത്തും

ഈ മാസം 31 ന് വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പീപ്പിള്‍സ് സമ്മിറ്റ്.

ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് എത്തും

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഈ മാസം മുപ്പത്തിയൊന്നിന് കോഴിക്കോട് എത്തും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റില്‍ ആസാദ് പങ്കെടുക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റിലാണ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കുന്നത്. വിവിധ മുസ്‍ലിം - ദലിത് - ആദിവാസി ന്യൂനപക്ഷ സംഘടന പ്രതിനിധികളും പീപ്പിള്‍സ് സമ്മിറ്റില്‍ പങ്കെടുക്കും.

‌ഈ മാസം 31 ന് വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പീപ്പിള്‍സ് സമ്മിറ്റ്. മുസ്‍ലിം - ദലിത് - ന്യൂനപക്ഷങ്ങളുടെ ഒരു പൊതു പ്ലാറ്റ് ഫോം ഉയര്‍ത്തികൊണ്ടുവരാന്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ സന്ദര്‍ശനം സഹായിക്കുമെന്നാണ് സംഘാടകരുടെ കണക്കൂകൂട്ടല്‍.