LiveTV

Live

Kerala

രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ: മനുഷ്യ ജാലികയുമായി എസ്.കെ.എസ്.എസ്.എഫ്

പതിനായിരങ്ങൾ അണിനിരന്ന റാലിയിൽ ഐക്യത്തിന്റെ മുദ്രാവാക്യമാണ് ഉയർന്നത്.

രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ: മനുഷ്യ ജാലികയുമായി എസ്.കെ.എസ്.എസ്.എഫ്

രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക. പതിനായിരങ്ങൾ അണിനിരന്ന റാലിയിൽ ഐക്യത്തിന്റെ മുദ്രാവാക്യമാണ് ഉയർന്നത്. മലപ്പുറം കിഴിശ്ശേരിയില്‍ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ മനുഷ്യ ജാലിക ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കണമെന്ന സന്ദേശമാണ് ഈ വർഷത്തെ മനുഷ്യ ജാലികയിലൂടെ എസ്.കെ.എസ്.എസ്.എഫ് കൈമാറുന്നത്. പതിനാലാം വർഷത്തിലേക്ക് കടക്കുന്ന മനുഷ്യ ജാലിക പരിപാടിയോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. കൈകൾ കോർത്ത് വാനിലുയർത്തി മത സൗഹാർദ പ്രതിജ്ഞയെടുത്തു. മലപ്പുറം കിഴിശ്ശേരിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രകടനത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികൾക്കൊപ്പം ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.