LiveTV

Live

Kerala

‘പൗരനെന്ന നിലയില്‍ കടമയാണത്’: എല്‍.ഡി.എഫ് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ കുറിച്ച് ലീഗ് നേതാവ് 

ലീഗിനെ മറ്റ് പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തുവെന്ന് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം ബഷീര്‍

‘പൗരനെന്ന നിലയില്‍ കടമയാണത്’: എല്‍.ഡി.എഫ് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ കുറിച്ച് ലീഗ് നേതാവ് 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍.ഡി.എഫ് മനുഷ്യ ശൃംഖലയില്‍ മുസ്‌ലീം ലീഗ് പ്രാദേശിക നേതാവും പങ്കെടുത്തു. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം ബഷീറാണ് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത്. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിലൂടെ പൗരനെന്ന നിലയില്‍ തന്‍റെ കടമയാണ് നിര്‍വഹിച്ചതെന്ന് കെ.എം ബഷീര്‍ മീഡിയവണിനോട് പറഞ്ഞു. ലീഗിനെ മറ്റ് പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തുവെന്നും ബഷീര്‍ പറഞ്ഞു.

കരി നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന ജനാധിപത്യ മതേതര സംഘടനകളോട് സഹകരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കെ.എം ബഷീര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതുകൊണ്ടാണ് ഇന്നലെ 75 ലക്ഷം പേര്‍ നിരത്തില്‍ അണിനിരന്നത്. നിരവധി ലീഗ് പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തെന്നും ബഷീര്‍ പറഞ്ഞു.