LiveTV

Live

Kerala

വുഹാൻ സർവ്വകലാശാലയിലെ മലയാളി വിദ്യാർഥികൾ തിരിച്ചെത്തി; കൊറോണ ലക്ഷണങ്ങളില്ല

പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങളില്ലാത്തതിനാല്‍ വീടുകളിലേക്ക് അയച്ചു

വുഹാൻ സർവ്വകലാശാലയിലെ മലയാളി വിദ്യാർഥികൾ തിരിച്ചെത്തി; കൊറോണ ലക്ഷണങ്ങളില്ല

ചൈനയിലെ വുഹാൻ സർവ്വകലാശാലയിലെ മലയാളികളായ രണ്ട് വിദ്യാർഥികൾ ഇന്നലെ കൊച്ചിയിൽ മടങ്ങിയെത്തി. ഇന്നലെ രാത്രി 11 മണിക്കാണ് ഇവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങളില്ല.

കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം; മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നീരിക്ഷണത്തില്‍
Also Read

കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം; മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നീരിക്ഷണത്തില്‍

മെഡിക്കൽ വിദ്യാർഥികളായ രണ്ട് മലയാളികളാണ് ഇന്നലെ നാട്ടിൽ മടങ്ങിയെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവർ പ്രാഥമിക മെഡിക്കൽ പരിശോധനകൾക്ക് വിധേയരായി. പരിശോധനയിൽ കൊറോണ വൈറസ് ബാധയുടെ ഒരു ലക്ഷണവും ഇവർക്കില്ലെന്ന് വ്യക്തമായി. തുടർന്ന് സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയതിന് ശേഷം ഇവരെ വീടുകളിലേക്ക് അയച്ചു.

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി
Also Read

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി

നിലവിൽ വുഹാൻ സർവകലാശാലയിൽ നിന്ന് 25 വിദ്യാർഥികളാണ് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ളത്. ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കൊച്ചിയിലെത്തിയ വിദ്യാർഥികൾ പറഞ്ഞു.