LiveTV

Live

Kerala

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ തുടരുന്നു: തെളിവുമായി എം.കെ മുനീര്‍

മഞ്ചേരി നഗരസഭയുടെ സര്‍ക്കുലര്‍ പരാമര്‍ശിച്ചായിരുന്നു മുനീര്‍ മാധ്യമങ്ങളെ കണ്ടത്. വിവാദമായതിനെത്തുടര്‍ന്ന് മഞ്ചേരി നഗരസഭ സര്‍ക്കുലര്‍ പിന്‍വലിച്ചു.

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ തുടരുന്നു: തെളിവുമായി എം.കെ മുനീര്‍

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ ഇപ്പോഴും തുടരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. എന്‍.പി.ആറുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് ഇറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നും മുനീര്‍ ചോദിച്ചു. മഞ്ചേരി നഗരസഭയുടെ സര്‍ക്കുലര്‍ പരാമര്‍ശിച്ചായിരുന്നു മുനീര്‍ മാധ്യമങ്ങളെ കണ്ടത്. വിവാദമായതിനെത്തുടര്‍ന്ന് മഞ്ചേരി നഗരസഭ സര്‍ക്കുലര്‍ പിന്‍വലിച്ചു.

എന്‍.പി.ആര്‍ നടപടികള്‍ സംസ്ഥാനത്ത് തുടരുന്നുവെന്നതിന് തെളിവായി എം.കെ മുനീര്‍ പുറത്ത് വിട്ടത് മഞ്ചേരി നഗരസഭ, ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് സ്കൂളുകള്‍ക്ക് നല്‍കിയ കത്തായിരുന്നു. കത്തിലെ സൂചനയായി രേഖപ്പെടുത്തിയിരിക്കുന്നത് എന്‍.പി.ആറിനായി കേന്ദ്ര സെന്‍സസ് ഡയറക്ടറുടെ കത്തും. ഇതില്‍‌ നിന്ന് സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍‌ നിര്‍ത്തിവെച്ചിട്ടില്ലെന്ന് വ്യക്തമാണെന്നാണ് എം.കെ മുനീറിന്‍റെ വാദം. എന്‍.പി.ആറുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനവും നിലനില്‍ക്കുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന പ്രഖ്യാപനം പാഴാകും.

നേരത്തെ എന്‍.പി.ആറുമായി ബന്ധപ്പെട്ട് താമരശേരി തഹസില്‍ദാര്‍ ഇറക്കിയ ഉത്തരവിനെതിരെ യു.ഡി.എഫ് രംഗത്ത് വന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.