LiveTV

Live

Kerala

മനുഷ്യ ശൃംഖലയില്‍ ലീഗ് നേതാവ് പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെന്ന് കെ.പി.എ മജീദ്; വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി  

യു.ഡി.എഫിന്‍റെ പരിപാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മനുഷ്യ ശൃംഖലയില്‍ ലീഗ് നേതാവ് പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെന്ന് കെ.പി.എ മജീദ്; വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി  

ലീഗ് നേതാവ് എല്‍.ഡി.എഫിന്‍റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാദമാക്കേണ്ടതില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദം ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. യു.ഡി.എഫിന്‍റെ പരിപാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍.ഡി.എഫ് മനുഷ്യ ശൃംഖലയില്‍ മുസ്‌ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എം ബഷീര്‍ പങ്കെടുത്തിരുന്നു. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിലൂടെ പൗരനെന്ന നിലയില്‍ തന്‍റെ കടമയാണ് നിര്‍വഹിച്ചതെന്ന് കെ.എം ബഷീര്‍ മീഡിയവണിനോട് പറഞ്ഞു. ലീഗിനെ മറ്റ് പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തുവെന്നും ബഷീര്‍ പറഞ്ഞു.

‘പൗരനെന്ന നിലയില്‍ കടമയാണത്’: എല്‍.ഡി.എഫ് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ കുറിച്ച് ലീഗ് നേതാവ് 
Also Read

‘പൗരനെന്ന നിലയില്‍ കടമയാണത്’: എല്‍.ഡി.എഫ് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ കുറിച്ച് ലീഗ് നേതാവ് 

കരി നിയമത്തിനെതിരായി പ്രതിഷേധിക്കുന്ന ജനാധിപത്യ മതേതര സംഘടനകളോട് സഹകരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതുകൊണ്ടാണ് ഇന്നലെ 75 ലക്ഷം പേര്‍ നിരത്തില്‍ അണിനിരന്നത്. നിരവധി ലീഗ് പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തെന്നും ബഷീര്‍ പറഞ്ഞു.