LiveTV

Live

Kerala

വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ പോലീസ് പിടികൂടി

കഴിഞ്ഞ വ്യാഴാഴ്ചയാണ് തുമ്പ സ്റ്റേഷന് മുന്നില്‍ വെച്ച് പാസില്ലാതെ കടത്തിയ ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്

വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ പോലീസ് പിടികൂടി

തിരുവനന്തപുരം തുമ്പയില്‍ വ്യാജ നമ്പർ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ടിപ്പർ പോലീസ് പിടികൂടി. തുമ്പ സ്റ്റേഷന് മുന്നില്‍വെച്ചാണ് പാസില്ലാതെ എം സാന്‍ഡ് കടത്തിയ വണ്ടി പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തുമ്പ സ്റ്റേഷന് മുന്നില്‍ വെച്ച് പാസില്ലാതെ കടത്തിയ ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അവ ഹാജരാക്കിയില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ നമ്പരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സിപിഎം കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ടിപ്പറിന്‍റെ യഥാർഥ നമ്പർ KL 22 N 5602 എന്നതാണെന്ന് കഴക്കൂട്ടം ആര്‍.ടി.ഒ രേഖാമൂലം തുമ്പ പോലീസിനെ അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ തുമ്പ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കഴി‍ഞ്ഞ ദിവസം രാത്രി ടിപ്പർ സ്റ്റേഷനിൽ നിന്നും കടത്താനും ശ്രമമുണ്ടായതായും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.