LiveTV

Live

Kerala

വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍; വിമര്‍ശകര്‍ തിരിഞ്ഞു നോക്കണമെന്ന് മുല്ലപ്പള്ളി  

കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിച്ചതിനെച്ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും പോര് തുടരുന്നു.

വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍; വിമര്‍ശകര്‍ തിരിഞ്ഞു നോക്കണമെന്ന് മുല്ലപ്പള്ളി  

കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിച്ചതിനെച്ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും തമ്മിലുള്ള പോര് തുടരുന്നു. നേതൃത്വത്തിനെതിരായ മുരളിയുടെ വിമര്‍ശങ്ങളെ തള്ളിയ മുല്ലപ്പള്ളി എത്ര വലിയ നേതാവായാലും അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ മറികടക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. കെ.പി.സി.സി അച്ചടക്ക സമിതി രൂപീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. തന്നെ വിമര്‍ശിക്കാന്‍ കാണിക്കുന്ന ആര്‍ജവം മോദിയെയും പിണറായിയെയും വിമര്‍ശിക്കാന്‍ കാണിക്കണമെന്നായിരുന്നു മുരളിയുടെ തിരിച്ചടി.

കെ. മുരളീധരന്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍ക്ക് അക്കമിട്ട് പറയുകയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ഭാരവാഹികളായവര്‍ യോഗ്യര്‍ തന്നെ, മോഹന്‍ ശങ്കറിന്റെ നിയമനത്തിലും തെറ്റില്ല. വിമര്‍ശം പാര്‍ട്ടി വേദിയില്‍ മതിയെന്ന മുന്നറിയിപ്പും മുല്ലപ്പള്ളി നല്‍കി.

ഉന്നയിച്ച വിമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ മുരളി, വിമര്‍ശിക്കുന്നവര്‍ സ്വയം തിരിഞ്ഞുനോക്കണമെന്ന ഭാരവാഹി യോഗത്തിലെ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തോട്, പിറകിലൊരു കുഴപ്പവും താന്‍ കണ്ടില്ലെന്ന മറുപടിയാണ് നല്‍കിയത്. തന്നെ വിമര്‍ശിക്കാന്‍ കാണിക്കുന്ന ആര്‍ജവം മോദിയെയും പിണറായിയെയും വിമര്‍ശിക്കാന്‍ കാണിക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി ഭാരവാഹികളെല്ലാം യോഗ്യരാണെന്ന് ഉമ്മന്‍ചാണ്ടിയും, പരസ്യപ്രസ്താവനക്ക് ഹൈകമാന്‍ഡ് വിലക്കുണ്ടെന്ന് കെ.സി വേണുഗോപാലും മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരായി കെ മുരളീധരന്‍ വിമര്‍ശനമുയര്‍ത്തിയതോടെയാണ് വാക്പോര് തുടങ്ങിയത്. മുരളീധരന്റെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വം തള്ളി. പുതുതായി എത്തിയവരെല്ലാം പദവിക്ക് അര്‍ഹരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു. കെ.പി.സി.സി ഭാരവാഹികളുടെ ആദ്യ യോഗത്തിലായിരുന്നു പ്രതികരണം. പരസ്യ പ്രതികരണം വിലക്കി ഹൈകമാന്‍ഡും കെ.പി.സി.സിയും രംഗത്തെത്തി.

കെ.പി.സി.സി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ല: മുരളീധരൻ 
Also Read

കെ.പി.സി.സി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ല: മുരളീധരൻ 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തിയ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മുരളിയുടെ വിമര്‍ശനം തള്ളി. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യര്‍ തന്നെ. വിമര്‍ശിക്കുന്നവര്‍ സ്വയം തിരിഞ്ഞു നോക്കട്ടെയെന്ന് പറഞ്ഞ മുല്ലപ്പള്ളി അച്ചടക്കലംഘനം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. യോഗത്തില്‍ സംസാരിച്ച ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഭാരവാഹികള്‍ക്കെതിരായ വിമര്‍ശനങ്ങളെ തള്ളി.

പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മുരളിയോട് മുതിര്‍ന്ന നേതാക്കള്‍
Also Read

പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മുരളിയോട് മുതിര്‍ന്ന നേതാക്കള്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നാണ് ഹൈകമാന്‍ഡ് നിലപാടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ മുഖേന നേതാക്കളെ അപകീര്‍പ്പെടുത്തിയില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യം മാറിയെന്നും കഠിനാധ്വാനം ചെയ്താലേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകൂ എന്നും നേതാക്കള്‍ പുതിയ ഭാരവാഹികളോട് പറഞ്ഞു.

എന്നാല്‍ കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച് നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വ്യക്തമാക്കി കെ. മുരളീധരന്‍ വീണ്ടും രംഗത്തെത്തി. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം വേണമായിരുന്നു. എല്‍.ഡി.എഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തവരില്‍ യു.ഡി.എഫുകാരുണ്ട്. കെ.പി.സി.സിയില്‍ തന്നെ വിമര്‍ശിക്കുന്നതിന്റെ ശൌര്യം മോദിയോടും പിണറായിയോടും കാണിക്കണമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.