LiveTV

Live

Kerala

ഭരണഘടനയുടെ ആമുഖം വായിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ റിപ്പബ്ലിക് ദിനാഘോഷം

ഫൈനാന്‍സ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോണ്‍ഗ്രസാണ് പരിപാടിയുടെ സംഘാടകര്‍

ഭരണഘടനയുടെ ആമുഖം വായിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ റിപ്പബ്ലിക് ദിനാഘോഷം

ഭരണഘടനയുടെ ആമുഖം വായിച്ചും വിതരണം ചെയ്തും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ റിപ്പബ്ലിക് ദിനാഘോഷം. ഫൈനാന്‍സ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോണ്‍ഗ്രസാണ് പരിപാടിയുടെ സംഘാടകര്‍. ഭരണഘടനയുടെ ആമുഖം വായിച്ചാണ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച പരിപാടി തുടങ്ങിയത്.

ഭരണഘടനയുടെ ആമുഖം പ്രിന്‍റ് ചെയ്ത് ബോര്‍ഡുകളും ജീവനക്കാര്‍ വിതരണം ചെയ്തു. പൗരത്വഭേഗതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം നടക്കുന്ന ഭരണഘടനാസംരക്ഷണ പോരാട്ടത്തിന്‍റെ ഭാഗമാവുകയാണ് തങ്ങളെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിനകത്തും ജീവനക്കാര്‍ ഭരണഘടനാ സന്ദേശങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറിയേറ്റിലെ ഫൈനാന്‍സ് വിഭാഗത്തിലെ കോണ്‍ഗ്രസ് അനുകൂല സംഘടനായാണ് ഫൈനാന്‍സ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോണ്‍ഗ്രസ്.