LiveTV

Live

Kerala

സി.എ.എക്കെതിരായ പ്രതിഷേധം കൂടിയായി കേരളത്തിലെ റിപ്പബ്ലിക് ദിനപരിപാടികള്‍

ഓരോ ജില്ലയിലും പങ്കെടുത്ത മന്ത്രിമാര്‍ സി.എ.എക്കെതിരായി ശക്തമായാണ് പ്രതികരിച്ചത്

സി.എ.എക്കെതിരായ പ്രതിഷേധം കൂടിയായി കേരളത്തിലെ റിപ്പബ്ലിക് ദിനപരിപാടികള്‍

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധംകൂടി രേഖപ്പെടുത്തുന്നതായിരുന്നു കേരളത്തിലെ റിപ്പബ്ലിക് ദിനപരിപാടികള്‍. ഓരോ ജില്ലയിലും പങ്കെടുത്ത മന്ത്രിമാര്‍ സി.എ.എക്കെതിരായി ശക്തമായാണ് പ്രതികരിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നത് ഭരണഘടനാ ലംഘനമെന്ന് വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ജീവൻ നൽകിയും ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരനും പാർലമെന്‍റ് ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പ്രതികരിച്ചു.

അധികാര സ്ഥാനങ്ങളില്‍ നിന്നുപോലും അതീവ ഗുരുതരമായ വെല്ലുവിളിയാണ് ഭരണഘടനയ്ക്ക് നേരെ ഉയരുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പ്രത്യേക മതത്തിന്‍റെ അടിസ്ഥാനത്തിലല്ല ദേശീയതയെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഭരിക്കുന്നവർ ഭരണഘടനക്ക് ബഹുമാനം കൊടുക്കുന്നില്ലങ്കിൽ അതിന് വേണ്ടി പോരാടേണ്ടത് പൗരന്‍റെ ധർമ്മമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണനും വ്യക്തമാക്കി