LiveTV

Live

Kerala

മതമല്ല മനുഷ്യനാണ് വലുത്, പ്രതിഷേധ പരിപാടിക്കിടെയും ഉത്സവം നടത്താന്‍ സഹായമൊരുക്കി മുസ്‍ലിം സംഘടനകള്‍; തൃശൂര്‍ സിറ്റി പൊലീസിന്‍റെ കുറിപ്പ് വൈറല്‍

ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്

മതമല്ല മനുഷ്യനാണ് വലുത്, പ്രതിഷേധ പരിപാടിക്കിടെയും ഉത്സവം നടത്താന്‍ സഹായമൊരുക്കി മുസ്‍ലിം സംഘടനകള്‍; തൃശൂര്‍ സിറ്റി പൊലീസിന്‍റെ കുറിപ്പ് വൈറല്‍

തൃശൂര്‍ സിറ്റി പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവിധ മുസ്‍ലിം സംഘടനകളുടെ നേതൃത്വത്തില്‍ തൃശൂരിൽ ഇന്നലെ നടത്താനിരുന്ന ഭരണഘടനാ സംരക്ഷണവലയം എന്ന പ്രതിഷേധ പരിപാടി നിശ്ചയിച്ച സമയത്തു തന്നെയാണ് തൊട്ടടുത്ത ഭക്തപ്രിയം ക്ഷേത്രത്തിലെ ഉത്സവം കടന്നു പോകേണ്ടിയിരുന്നത്. ഇതിനെത്തുടര്‍ന്ന് ആശങ്കയിലായ ക്ഷേത്രം ഭാരവാഹികള്‍ ഇക്കാര്യം പോലീസുദ്യോഗസ്ഥരും പ്രതിഷേധ സംഘടനാ നേതാക്കളുമായി സംസാരിച്ചു. തുടര്‍ന്ന് ക്ഷേത്ര ഉത്സവം തീരുമാനിച്ച സമയത്തു തന്നെ നടത്തുവാൻ എല്ലാ സഹകരണവും മുസ്‍ലിം സംഘടനാ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിനെത്തിയവർ തന്നെ ക്ഷേത്ര ഉത്സവത്തിന്റെ വാളണ്ടിയർമാരായി രംഗത്തിറങ്ങുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് തൃശൂര്‍ സിറ്റി പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പൊലീസ് പങ്കുവെച്ചത്.

മതമല്ല, മനുഷ്യനാണ് വലുതെന്ന വലിയ പാഠമാണ് തൃശൂര്‍ നിവാസികള്‍ ഈ രാജ്യത്തിനു നല്‍കുന്നതെന്നായിരുന്നു പൊലീസിന്‍റെ കുറിപ്പിന്‍റെ അവസാന ഭാഗം.

#മതമല്ല വലുത്, മനുഷ്യനാണ്. വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ ഇന്നലെ (25.01.2020) നടന്ന ഭരണഘടനാ സംരക്ഷണവലയം...

Posted by Thrissur City Police on Saturday, January 25, 2020