LiveTV

Live

Kerala

കെ.പി.സി.സി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളിയും മുരളീധരനും നേര്‍ക്കുനേര്‍ 

പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നും കാര്യങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയേണ്ടതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി പറഞ്ഞിരുന്നു

കെ.പി.സി.സി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളിയും മുരളീധരനും നേര്‍ക്കുനേര്‍ 

കെ.പി.സി.സി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തമ്മിലുള്ള വാക്പോര് തുടരുന്നു. കോൺഗ്രസ് വേദിയിലാണ് ജംബോ കമ്മറ്റിയെകുറിച്ചുള്ള വിമർശനം ഉന്നയിച്ചതെന്ന് മുരളീധരന്‍ മറുപടി പറഞ്ഞു. അച്ചടക്കമില്ലാതെ മുന്നോട്ട് പോകനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നും കാര്യങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയേണ്ടതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി പറഞ്ഞിരുന്നു. പുറത്ത് പറയുന്നത് പാർട്ടിക്ക് ഗുണമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ രംഗതെത്തിയിരുന്നു. 'ബൂത്ത് പ്രസിഡന്‍റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും ഇത് പാർട്ടിക്ക് ദോഷമാണെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. ‘പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തെ ഇത് ബാധിക്കും, ഇപ്പോഴത്തെ ഭാരവാഹി പട്ടികയിൽ നിന്ന് എണ്ണം കൂടരുത്. പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവർത്തിക്കാനുള്ള വേദിയാണെന്നുമായിരുന്നു മുരളീധരന്‍റെ വിമര്‍ശനം