LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതി; ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രി രഹസ്യ പരിശോധന നടത്തിയെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

പൗരത്വ നിയമ ഭേദഗതി; ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രി രഹസ്യ പരിശോധന നടത്തിയെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിയില്‍ ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രി രഹസ്യ പരിശോധന നടത്തിയെന്ന് മുല്ലപ്പള്ളിആരോപിച്ചു. ഇന്‍റലിജന്‍സിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്.

പൗരത്വ വിഷയം രാഷ്ട്രീയവത്ക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷന്‍കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പുറത്തു വന്ന കെ.പി.സി.സി ഭാരവാഹിപ്പട്ടികയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച കെ.മുരളീധരന്‍ എം.പിക്കെതിരെയും മുല്ലപ്പള്ളി ആഞ്ഞടിച്ചിരുന്നു. . ‘പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നാണ് മുല്ലപ്പള്ളി മുരളീധരനെ വിമര്ശിച്ച് പറഞ്ഞത്.

‘കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണം’; കെ. മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി
Also Read

‘കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണം’; കെ. മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി