LiveTV

Live

Kerala

‘’പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡി.വൈ.എഫ്‌.ഐ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി’’ മമ്മൂട്ടിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് മുഹമ്മദ് റിയാസ്

2002ലെ ചെന്നൈയില്‍ വെച്ചു നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളത്തിലെ മമ്മൂട്ടിയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയയാിരുന്നു മുഹമ്മദ് റിയാസ്

‘’പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍  ഡി.വൈ.എഫ്‌.ഐ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി’’ മമ്മൂട്ടിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് മുഹമ്മദ് റിയാസ്

2002ഇല്‍ ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലയെ അപലപിച്ച് ഒരിക്കല്‍ സിനിമാ താരം മമ്മൂട്ടി പറഞ്ഞതിനെ ഓര്‍മിപ്പിച്ച് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ്. 2002ലെ ചെന്നൈയില്‍ വെച്ചു നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളത്തിലാണ് ഡി.വൈ.എഫ്.ഐ ഗുജറാത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം വംശഹത്യനടക്കില്ലായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞതെന്ന് മുഹമ്മദ് റിയാസ് പറയുന്നു. ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കുറ്റ‌്യാടിയില്‍ ബിജെപി നടത്തിയ പ്രകടനത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍. ഡി.വൈ.എഫ്‌.വൈ വിദ്യാര്‍ഥി സംഗമത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അനുഭവം മുഹമ്മദ് റിയാസ് പങ്കുവച്ചത്.

മുഹമ്മദ് റിയാസിന്റെ പ്രസംഗത്തില്‍ നിന്ന്

ഞാനോര്‍ക്കുന്നത്, ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന ഡിവൈഎഫ്‌ഐയുടെ ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനമാണ്. അന്ന് ഇവിടെ നിന്നുള്ള പ്രതിനിധിയായി ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുന്‍നിരയിലായിരുന്നു. നമ്മള്‍ സിനിമയില്‍ സേതുരാമയ്യരായും വാറുണ്ണിയായും കണ്ട മമ്മൂട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. മമ്മൂട്ടി ഡിവൈഎഫ്‌ഐ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞ വാക്കുകള്‍ക്ക് കുറ്റ്യാടി സംഭവവുമായി ബന്ധമുണ്ട്. മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് ചില പ്രസക്തിയുണ്ട്. മമ്മൂട്ടി പറഞ്ഞു, ഗുജറാത്ത്, സംഭവിക്കാന്‍ പാടില്ലാത്ത സംഗതികള്‍ നടന്ന പ്രദേശമാണ്. ഗുജറാത്ത് ഒരു നൊമ്പരമാണ്. പ്രതികരിക്കാന്‍ ആരുമില്ലാതെ പോയി. ഞാന്‍ ആഗ്രഹിച്ചു, ആഗ്രഹിച്ചുപോയി, ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഇത് മമ്മൂട്ടി പറഞ്ഞ കാര്യമാണ്.