LiveTV

Live

Kerala

റിപ്പബ്ലിക് ദിനത്തില്‍ സി.എ.എക്കെതിരെ ലത്തീന്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനം

ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമെന്നും അതാണ് രാജ്യത്ത് നടക്കുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു

റിപ്പബ്ലിക് ദിനത്തില്‍ സി.എ.എക്കെതിരെ ലത്തീന്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനം

റിപ്പബ്ലിക് ദിനത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ ലത്തീന്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമെന്നും അതാണ് രാജ്യത്ത് നടക്കുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു. പൗരത്വ നിയമഭേദഗതി മുസ്‍ലികളുടെ മാത്രം പ്രശ്നമല്ല, ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണെന്നും ലത്തീന്‍ സഭ ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. എന്ത് ത്യാഗം സഹിച്ചും ഭരണഘടന സംരക്ഷിക്കുമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഈ മാസം ആദ്യം ലത്തീന്‍സഭ രാഷ്ട്രീയ പ്രമേയം പാസാക്കിയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് റിപ്പബ്ലിക്ക് ദിനത്തില്‍ വിവിധ രൂപതകള്‍ക്ക് കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചത്. മതരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണ് പൗരത്വ നിയമഭേദഗതിയെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു. തിരുവനന്തപുരം പാളയം പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യമാണ് ഇടയലേഖനം വായിച്ചത്.

വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ: ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഭരണഘടനാസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊല്ലം രൂപതയുടെ ഭരണഘടനാസംരക്ഷണ ദിനാചരണത്തില്‍ ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശേരി ഇടയലേഖനം വായിച്ചു. ആംഗ്ളോ ഇന്ത്യന്‍ പ്രാധിനിത്യം ഒഴിവാക്കിയത് കടുത്ത അനീതിയാണെന്നും ഇടയലേഖനത്തില്‍ ലത്തീന്‍ സഭ കുറ്റപ്പെടുത്തി.