LiveTV

Live

Kerala

സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണന കണ്ണൂര്‍ മെഡിക്കല്‍ കോളജിനുണ്ടാകും- കെ.കെ ശൈലജ

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിലേക്കു മാറ്റുന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കും

സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണന കണ്ണൂര്‍ മെഡിക്കല്‍ കോളജിനുണ്ടാകും- കെ.കെ ശൈലജ

സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നല്‍കിവരുന്ന സൌജന്യ ചികിത്സ സൌകര്യങ്ങള്‍ ഫെബ്രുവരി മാസം മുതല്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണന കണ്ണൂര്‍ മെഡിക്കല്‍ കോളജിനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിലേക്കു മാറ്റുന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കും. ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഘട്ടം ഘട്ടമായി പരിഗണിക്കും.കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി 112 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞതായും കിഫ്ബിയുടെ സഹായത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

കാഷ്വാലിറ്റി, ട്രോമ കെയര്‍, കാര്‍ഡിയോളജി വിഭാഗം എന്നിവ മികച്ച നിലവാരത്തിലേക്കുയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ സംസ്ഥാനത്തെ 69ാമത് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ കൊറോണ വൈറസിനെതിരെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.