LiveTV

Live

Kerala

ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല

നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുളള പ്രതിപക്ഷ തീരുമാനം അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് സർക്കാറിനെയാണ്

ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല

ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല. സർക്കാരും ഗവർണറും തമ്മിലുളള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. പ്രമേയം നിയമപരമായി നിലനിൽക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.

ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനുളള പ്രതിപക്ഷ തീരുമാനം അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് സർക്കാറിനെയാണ്. പ്രതിപക്ഷ തീരുമാനം അംഗീകരിച്ചാൽ ഭരണതലത്തിൽ അത് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് സർക്കാറിനുളളത്. പ്രമേയത്തെ അനുകൂലിക്കില്ലെന്ന സൂചന നൽകി നിയമമന്ത്രി എ.കെ ബാലൻ രംഗത്തെത്തി.

അതേ സമയം ഗവർണ്ണർക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭക്ക് അവകാശമുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം സഭയിൽ ചര്‍ച്ച ചെയ്യണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വെളളിയാഴ്ച ചേരുന്ന കാര്യോപദേശകസമിതിയാണ്. അനുമതി ലഭിച്ചാലും നിലവിലെ സാഹചര്യത്തിൽ പ്രമേയത്തെ ഭരണപക്ഷം എതിർക്കാനാണ് സാധ്യത.