Top

ഗവര്‍ണറുടെ നയപ്രഖ്യാപനം; അറിയേണ്ടതെല്ലാം...

2016 ജൂണ്‍ 24ന് പി സദാശിവം നടത്തിയ 2 മണിക്കൂര്‍ 50 മിനിട്ട് നീണ്ട പ്രസംഗമാണ് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നയപ്രഖ്യാപനം.

MediaOne Logo

Web Desk

  • Published:

    26 Jan 2020 3:39 AM GMT

  • Updated:

    2020-01-26 03:39:38.0

ഗവര്‍ണറുടെ നയപ്രഖ്യാപനം; അറിയേണ്ടതെല്ലാം...
X

പുതിയ വര്‍ഷത്തില്‍ സര്‍ക്കാരിന്‍റെ നയമെന്താണെന്ന് വ്യക്തമാക്കുന്നതാണ് ഭരണത്തലവനായ ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യസഭസമ്മേളനത്തിലും ഓരോ വര്‍ഷത്തെയും ഒന്നാമത്തെ സമ്മേളനത്തിന്‍റെ തുടക്കത്തിലുമാണ് നയപ്രഖ്യാപനം നടക്കുന്നത്.കേരള നിയമസഭയുടെ ചരിത്രത്തിലെ 71 ആമത്തെ നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ബുധനാഴ്ച നടത്തുക.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 176 (1) പ്രകാരം ഗവര്‍ണ്ണര്‍ നിയമസഭയില്‍ നടത്തുന്ന നയപ്രഖ്യാപനം ഒഴിച്ച് കൂടാന്‍ പാടില്ലാത്തതും ഭരണഘടനാപരവുമായ കര്‍ത്തവ്യമാണ്. 1957 ഏപില്‍ 27 ന് ഡോക്ടര്‍ ബി രാമകൃഷ്ണറാവു ആണ് കേരള നിയമസഭയിലെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്.

57 മുതല്‍ ഇതുവരെയുള്ള നിയമസഭയുടെ ചരിത്രത്തില്‍ 70 തവണയാണ് ഗവര്‍ണ്ണര്‍മാര്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തിയിട്ടുള്ളത്. വി വിശ്വാനാഥന്‍, സുഖ്ദേവ് സിംഗ് കാങ് എന്നിവര്‍ ഏഴ് തവണ വീതം നയപ്രഖ്യാപനം നടത്തിട്ടുണ്ട്. 2016 ജൂണ്‍ 24ന് പി സദാശിവം നടത്തിയ 2 മണിക്കൂര്‍ 50 മിനിട്ട് നീണ്ട പ്രസംഗമാണ് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നയപ്രഖ്യാപനം.

1982 ജനുവരി 29 ന് ശ്രീമതി ജ്യോതി വെങ്കിടചെല്ലം നടത്തിയ 6 മിനിട്ടുള്ള പ്രസംഗമാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞത്. സര്‍ക്കാരിന്‍റെ നയം ഭരണത്തലവനായ ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും.

മൂന്ന് ദിവസമാണ് സാധാരണഗതിയില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ 1967 ല്‍ ഒരു ദിവസം കൊണ്ട് നന്ദിപ്രമേയ ചര്‍ച്ച നടന്ന ചരിത്രവുമുണ്ട്. നന്ദിപ്രമേയത്തിന് ഭേദഗതി നല്‍കുന്നതിന് അംഗങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ നന്ദിപ്രമേയത്തിന് അവതരിപ്പിച്ചിട്ടുള്ള ഭേദഗതികള്‍ ഒന്നും സഭ അംഗീകരിച്ചിട്ടില്ല.

നന്ദിപ്രമേയം വോട്ടിന് ഇട്ട് പാസ്സാക്കുകയാണ് സഭ നടപടി. 1982 ഫെബ്രുവരി 9 ന് കേരള നിയമസഭയുടെ സ്പീക്കറുടെ കാസ്റ്റിങ് വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് നന്ദിപ്രമേയം പാസ്സായത്. നന്ദിപ്രമേയം പാസ്സാക്കി കഴിഞ്ഞാല്‍ സ്പീക്കര്‍ രേഖാമൂലം ഗവര്‍ണ്ണറെ ഇക്കാര്യം അറിയിക്കും. 2003 മുതലാണ് ഗവര്‍ണ്ണറുടെ പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പും അവസാനിച്ച ശേഷവും ദേശീയ ഗാനം ആലപിക്കുന്ന പതിവ് കേരള നിയമസഭയില്‍ നിലവില്‍ വന്നത്.

TAGS :
Next Story