LiveTV

Live

Kerala

കാട്ടാക്കട കൊലപാതകം; രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

മുഖ്യപ്രതി ഉത്തമനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു, സംഗീതിനെ ഇടിച്ചിട്ടത് ടിപ്പര്‍ ലോറിയാണെന്ന നിഗമനത്തിലാണ് പൊലീസ്

കാട്ടാക്കട കൊലപാതകം; രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം കാട്ടാക്കട കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. മുഖ്യപ്രതി ഉത്തമനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഗീതിനെ ഇടിച്ചിട്ടത് ടിപ്പര്‍ ലോറിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കാട്ടക്കട സംഗീത് കൊലപാതക കേസില്‍ ഇന്നലെ അനീഷ്, ഉണ്ണി എന്നിവരാണ് കസ്റ്റഡിയിലായത്.

ടിപ്പര്‍ ഉടമ ഉത്തമനും സുഹൃത്ത് സജുവുമാണ് മുഖ്യപ്രതികള്‍. ഇന്നലെ കസ്റ്റഡിയിലായവരില്‍ നിന്ന് ഇവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉത്തമനും സജുവും ഉടന്‍ അറസ്റ്റിലാകുമെന്നാണ് സംഗീതിനെ ഇടിച്ചിട്ടത് ടിപ്പർ ലോറിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കസ്റ്റഡിയിലുള്ള മണ്ണ് മാന്തി യന്ത്രത്തിന്റെ ഡ്രൈവർ വിജിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇത് കണ്ടെത്തുന്നതിനായി മണ്ണ് മാന്തി യന്ത്രവും ടിപ്പറും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണമുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.