LiveTV

Live

Kerala

കാട്ടാകട കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായി

ഒളിവിലായിരുന്ന ഉത്തമനും സാജുവുമാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

കാട്ടാകട കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായി

കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായി. ഒളിവിലായിരുന്ന ഉത്തമനും സാജുവുമാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ജനവരി 24 ന് പുലര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീതിന്റെ പുരയിടത്തിൽ നിന്ന് മണ്ണ് മാഫിയകൾ മണ്ണ് കടത്താൻ ശ്രമിക്കുകയായിരുന്നുനു.

നേരത്തെ വനംവകുപ്പ് മണ്ണെടുത്തിരുന്നതിനാൽ അവരായിരിക്കും എന്നാണ് വീട്ടുകാർ ആദ്യം ധരിച്ചത്. സംഗീതിന്റ ഭാര്യ സംഗീത ഫോണിൽ വിളിച്ചറിയിച്ചതിന്റ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടാക്കട കൊലപാതകം; രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍
Also Read

കാട്ടാക്കട കൊലപാതകം; രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍