LiveTV

Live

Kerala

മനുഷ്യശൃംഖലയില്‍ യു.ഡി.എഫും അണിചേര്‍ന്നെന്ന്  കെ.മുരളീധരന്‍

ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

മനുഷ്യശൃംഖലയില്‍ യു.ഡി.എഫും അണിചേര്‍ന്നെന്ന്  കെ.മുരളീധരന്‍

യു.ഡി.എഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവര്‍ എല്‍.ഡി.എഫിന്‍റെ മനുഷ്യ ശൃംഖലയിൽ അണിനിരന്നെന്ന് കെ.മുരളീധരന്‍ എം.പി. ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

അതേ സമയം കെ.പി.സി.സി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തമ്മിലുള്ള വാക്പോര് തുടരുന്നു. കോൺഗ്രസ് വേദിയിലാണ് ജംബോ കമ്മറ്റിയെകുറിച്ചുള്ള വിമർശനം ഉന്നയിച്ചതെന്ന് മുരളീധരന്‍ മറുപടി പറഞ്ഞു. അച്ചടക്കമില്ലാതെ മുന്നോട്ട് പോകനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ മ‌ലബാറില്‍ മുസ‌്‌ലിം ലീഗിന്‍റെ പരമ്പരാഗത വോട്ടുബാങ്കായ ഇ.കെ സുന്നി വിഭാഗത്തെ ഉൾപ്പെടെ മനുഷ്യ മഹാശൃംഖല‌യിൽ പങ്കെടുപ്പിക്കാൻ എല്‍ഡിഎഫിനു സാധിച്ചു. കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖലയില്‍ സാഹിത്യ സാസംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം തന്നെ പങ്കെടുത്തു.