LiveTV

Live

Kerala

പൌരത്വ നിയമം; പ്രധാനമന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ജിഗ്നേഷ് മേവാനി

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് റാലിയായെത്തിയ നിരവധി പേർ സ്വരാജ് റൗണ്ടിൽ വലയം തീർത്തു

പൌരത്വ നിയമം; പ്രധാനമന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ജിഗ്നേഷ് മേവാനി

പൌരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ജിഗ്നേഷ് മേവാനി. ഷാഹിന്‍ബാഗിലടക്കം നടക്കുന്ന സമരങ്ങളെ മോശമായി ചിത്രീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. തൃശൂരില്‍ നടന്ന സംരക്ഷണ വലയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയുമായിരുന്നു തൃശ്ശൂരിൽ സംരക്ഷണവലയം തീർത്തത്. ജില്ലയിലെ വിവിധ മത സംഘടനകളുടെ നേതൃത്വത്തിൽ രൂപികരിച്ച ഭരണഘടന സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജിഗ്നേഷ് മേവാനി മുഖ്യ അത്ഥിയായിരുന്നു. ഗുജറാത്തിലെ നിയമസഭ പൌരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കി. ഇതാണ് കേരളവും ഗുജറാത്തും തമ്മിലുള്ള വ്യത്യാസമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് റാലിയായെത്തിയ നിരവധി പേർ സ്വരാജ് റൗണ്ടിൽ വലയം തീർത്തു. ടി.എൻ പ്രതാപൻ എം.പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട്, ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി ,ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.