LiveTV

Live

Kerala

പൗരത്വ ഭേദഗതിനിയമനം പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് ജംഈയ്യത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷന്‍

രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും പൗരത്വ ബില്ലില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പൗരത്വ ഭേദഗതിനിയമനം പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് ജംഈയ്യത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷന്‍

പൗരത്വ ഭേദഗതിനിയമനം പിന്‍വലിക്കും വരെ രാജ്യത്തുടനീളമുള്ള പ്രക്ഷോഭം തുടരുമെന്ന് ജംഈയ്യത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷന്‍ മൗലന അര്‍ഷദ് മദനി. ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അര്‍ഷദ് മദനി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങി ആയിരങ്ങള്‍ പങ്കെടുത്ത ഭരണഘടന സംരക്ഷണ മഹാറാലിയോടെയാണ് ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമയുടെ മഹാസംഗമത്തിന് തുടക്കമായത്. പൗരത്വഭേദഗതി നിയമത്തിനും കേന്ദ്രസര്‍ക്കാരിനും എതിരായ മുദ്രാവക്യങ്ങള്‍ പ്രകടനത്തിലുടനീളം മുഴങ്ങി.

പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ മഹാസമ്മേനം ദയൂബന്ദ് റെക്ടറും ജംഈയത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷനുമായ മൗലന അര്‍ഷദ് നദ്‍വി ഉദ്ഘാനം ചെയ്തു. രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും പൗരത്വ ബില്ലില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടു പോകണമെന്നും അര്‍ഷദ് മദനി ആവശ്യപ്പെട്ടു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ള പണ്ഡിതന്മാര്‍, ജാമിഅ വിദ്യാര്‍ഥി ഷഹീന്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു