LiveTV

Live

Kerala

പൗരത്വ നിയമഭേദഗതിക്കെതിരെ കൈ കോര്‍ത്ത് കേരളം; ഒറ്റക്കെട്ടായി അണിനിരന്നത് 70 ലക്ഷം പേര്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി ഇടതു മുന്നണിയുടെ മനുഷ്യമഹാശൃംഖല

പൗരത്വ നിയമഭേദഗതിക്കെതിരെ കൈ കോര്‍ത്ത് കേരളം; ഒറ്റക്കെട്ടായി അണിനിരന്നത് 70 ലക്ഷം പേര്‍

ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ കൈ കോര്‍ത്ത് കേരളം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയിലാണ് ആബാലവൃദ്ധം ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നത്. ജനാധിപത്യത്തിന് കരിനിഴല്‍ വീഴ്ത്തുന്ന നിയമഭേദഗതിക്കെതിരെ എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തീര്‍ത്തത് മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍.  രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ മനുഷ്യമഹാശൃംഖലയുടെ ഭാഗമാകാന്‍ എത്തി. 70ലക്ഷത്തിനും മുകളില്‍ ആളുകളാണ് മനുഷ്യശൃംഖലയുടെ ഭാഗമാകാന്‍ വേണ്ടി എത്തിച്ചേര്‍ന്നത്.

ശൃംഖലയുടെ ആദ്യകണ്ണിയായി കാസർകോട്‌ സി.പി.ഐ.എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി  കളിയിക്കാവിളയിൽ എം.എ ബേബിയും അണിചേര്‍ന്നു.
സാമുദായിക-സാസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം തന്നെ പരിപാടിയുടെ ഭാഗമാകാന്‍ ഉച്ച മുതല്‍ എത്തിത്തുടങ്ങിയിരുന്നു. കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെയായാണ് മനുഷ്യമഹാശൃംഖല സംഘടിപ്പിച്ചത്. ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് മനുഷ്യമഹാശൃംഖല പരിപാടികള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ  തിരുവനന്തപുരം പാളയത്ത്‌ ശൃംഖലയുടെ ഭാഗമായി . എൽ.ഡി.എഫ്‌ കൺവീനർ എ.വിജയരാഘവൻ കിള്ളിപ്പാലത്ത്‌ കണ്ണിചേര്‍ന്നു. പ്രതിജ്ഞയ്‌ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേര്‍ന്നു. മനുഷ്യമഹാശൃംഖലക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാനഡയിലും ആസ്ട്രേലിയയിലും ലണ്ടനിലും മനുഷ്യചങ്ങല തീര്‍ത്തു.