LiveTV

Live

Kerala

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണിയുടെ മനുഷ്യമഹാശൃംഖല ഇന്ന്

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ വൈകിട്ട് നാല് മണിക്കാണ് പരിപാടി, 70 ലക്ഷത്തോളം പേര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണിയുടെ മനുഷ്യമഹാശൃംഖല ഇന്ന്

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല ഇന്ന് വൈകിട്ട് നടക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ വൈകിട്ട് നാല് മണിക്കാണ് മനുഷ്യശൃംഖല തീര്‍ക്കുന്നത്. 70 ലക്ഷത്തോളം പേര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. പൗരത്വഭേദഗതിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെയുണ്ടായ ജനവികാരം അനുകൂല രാഷ്ട്രീയ സഹാചര്യമാക്കി മാറ്റുകയാണ് മനുഷ്യമഹാശൃഖംലയിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്.

മൂന്ന് മണിയോടെ ജനങ്ങള്‍ ദേശീയപാതയില്‍ അണിനിരക്കും. മൂന്നരയ്ക്ക് ട്രയല്‍ നടക്കും. നാലുമണിക്ക് ഭരണഘടനയുടെ ആമുഖം വായിക്കും. തുടര്‍ന്ന് കൈചേര്‍ത്തുപിടിച്ച് ശൃംഖല തീര്‍ക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കാസര്‍ഗോഡ് മനുഷ്യമഹാശൃഗലുടെ ആദ്യകണ്ണിയാവും. കളിയിക്കാവിളയില്‍ പി.ബി അംഗം എം.എ ബേബിയായിരിക്കും ശൃംഗലയുടെ അവസാനകണ്ണി. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പാളയം രക്താസക്ഷി മണ്ഡപത്തില്‍ ചങ്ങലയുടെ ഭാഗമാകും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉള്ളവര്‍ ആലപ്പുഴയിലായിക്കും പ്രതിഷേധത്തിന്‍റെ ഭാഗമാകുന്നത്. ഇടുക്കി,വയനാട് ജില്ലകളില്‍ പ്രദേശികമായും മനുഷ്യശംഗല തീര്‍ക്കും.