LiveTV

Live

Kerala

കൊറോണ വൈറസ്; പത്തനംതിട്ടയുടെ മലയോര മേഖലകളിലും ജാഗ്രതാനിര്‍ദേശം

ജില്ലാ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം തുടങ്ങി

കൊറോണ വൈറസ്; പത്തനംതിട്ടയുടെ മലയോര മേഖലകളിലും ജാഗ്രതാനിര്‍ദേശം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലകളിലും ആരോഗ്യവകുപ്പിന്‍റെ കനത്ത ജാഗ്രതാനിര്‍ദേശം. പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ ആരോഗ്യ വകുപ്പ് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം കൊറോണ വൈറസ് ഭിതിയിലായിരിക്കുന്ന സാഹചര്യത്തിലാണ് മലയോര മേഖലകളിലും അതീവ ജാഗ്രത നിർദേശം ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.

ജില്ലാ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം തുടങ്ങി. പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള പത്തനംതിട്ട ജില്ലയ്ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വിദേശത്തുനിന്നെത്തിയ മൂന്നുപേർ പ്രത്യേക നിരീക്ഷണത്തിലാണ്.

എന്നാല്‍ ഇവരിലാര്‍ക്കും തന്നെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവിധ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തി ആരോഗ്യ വകുപ്പും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലകളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.