LiveTV

Live

Kerala

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് അവധിയില്ലാതെ കോഴിക്കോട് ജില്ല

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് അവധിയില്ലാതെ കോഴിക്കോട് ജില്ല

പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും തുടരുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങളെ കുറിച്ച് ഓര്‍മിപ്പിച്ചായിരുന്നു കോഴിക്കോട് ടൌണില്‍ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയത്.

ഒകുപെയിങ് സ്ട്രീറ്റ്സ് ഇന്‍ ദ ടൈംസ് ഓഫ് ദിനോസര്‍ റിപ്പബ്ലിക് എന്ന പേരില്‍ വൈകീട്ട് അഞ്ച് മുതല്‍ സോളിഡാരിറ്റിയും എസ്ഐഒയും സംയുക്തമായി ടൌണില്‍ രാപ്പാര്‍ക്കല്‍ സമരം നടത്തുന്നു. രാവിലെ എട്ട് വരെയാണ് സമരം. എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി രാപ്പാര്‍ക്കല്‍ ഉദ്ഘാടനം ചെയ്തു.

ഐ.എസ്.എം യുവ ജാഗ്രത സംഗമം നടത്തി. ഭരണഘടനക്ക് കാവലിരിക്കുന്നുവെന്ന പേരില്‍‌ എസ്എസ്എഫ് ‌ വിവിധ ഇടങ്ങളില്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.