LiveTV

Live

Kerala

യുവാവിനെ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ കൂടി കസ്റ്റഡിയില്‍

മരിച്ച സംഗീത് കുമാറിന്റെ മൃതശരീരം രാവിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു

യുവാവിനെ  ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ മണ്ണ് മാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ കൂടി കസ്റ്റഡിയിലായി. പ്രതികളുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട സംഗീത് കുമാറിന്റെ മൃതശരീരം സംസ്കരിച്ചു.

കേസിലെ മുഖ്യപ്രതികളായ സാജു, ഉത്തമൻ എന്നിവരുമായി മണ്ണ് ഇടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലായത്. ഇതിൽ ഒരാൾ സംഭവം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ പിടിയിലായ ജെ സി ബി ഓപ്പറേറ്റർ വിജിനെ കോടതി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് സ്ഥലം എംഎൽഎ ഐ ബി സതീശൻ പറഞ്ഞു.

മരിച്ച സംഗീത് കുമാറിന്റെ മൃതശരീരം രാവിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ഏഴംഗ സംഘം സംഗീത് കുമാറിനെ ജെ സി ബി ഇടിച്ച് കൊലപ്പെടുത്തിയത്. സ്വന്തം ഭൂമിയിൽ നിന്ന് മണ്ണ് കടത്താൻ ശ്രമിച്ചത് സംഗീത് കുമാർ തടഞ്ഞതിനായിരുന്നു ക്രൂരത