LiveTV

Live

Kerala

പൌരത്വനിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പൌരത്വ പ്രക്ഷോഭ സമ്മേളനം സംഘടിപ്പിച്ചു 

പൌരത്വ ഭേദഗതിയില്‍ ജനവികാരം മാനിക്കാതെ സുപ്രിം കോടതി വഞ്ചിച്ചെന്നും കോടതികളെ തിരുത്താന്‍ പാകത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്നും സുബ്രമണി അറുമുഖം പറഞ്ഞു

പൌരത്വനിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പൌരത്വ പ്രക്ഷോഭ സമ്മേളനം സംഘടിപ്പിച്ചു 

പൌരത്വനിയമ ഭേദഗതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പൌരത്വ പ്രക്ഷോഭ സമ്മേളനം സംഘടിപ്പിച്ചു. പൌരത്വ നിയമ ഭേദഗതിയില്‍ ജനകീയ സമരങ്ങള്‍ കോടതിയെ തിരുത്തുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം പറഞ്ഞു.

പൌരത്വ ഭേദഗതിയില്‍ ജനവികാരം മാനിക്കാതെ സുപ്രിം കോടതി വഞ്ചിച്ചെന്നും കോടതികളെ തിരുത്താന്‍ പാകത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്നും സുബ്രമണി അറുമുഖം പറഞ്ഞു. അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയും വാട്ടര്‍ലൂ ആയിരിക്കും സി.എ.എ എന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭരണഘടന ആമുഖം വായിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്.