LiveTV

Live

Kerala

നാലാം ക്ലാസുകാരിയെ പീഠിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

ചുള്ളിക്കര ജി.എൽ.പി സ്ക്കൂൾ അധ്യാപകൻ പി. രാജൻനായരെയാണ് കോടതി ശിക്ഷിച്ചത്

നാലാം ക്ലാസുകാരിയെ പീഠിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും 25,000 പിഴയും. ചുള്ളിക്കര ജി.എൽ.പി സ്ക്കൂൾ അധ്യാപകൻ പി. രാജൻനായരെയാണ് കോടതി ശിക്ഷിച്ചത്. കാസർഗോഡ് പോക്സോ കോടതി ജഡ്ജ് പി. ശശികുമാറാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ 11 ന് സ്ക്കൂൾ ഐ.ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടിക്ക് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവില്‍ പറയുന്നു.