LiveTV

Live

Kerala

ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണം; നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണം; നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. ഗവര്‍ണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് നേട്ടീസ് നല്‍കി. നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവർണർ പരസ്യമായി തള്ളുന്നത് സഭയുടെ അന്തസിന് കളങ്കം സൃഷ്ടിക്കും.

ഗവര്‍ണര്‍ പരസ്യമായി സഭയെ ചോദ്യം ചെയുന്നത് ന്യായികരിക്കാൻ കഴിയില്ല. അതൃപ്തി യുണ്ടെങ്കില്‍ രേഖാമൂലം സ്പീക്കറെ അറിയിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.