LiveTV

Live

Kerala

നാടകോത്സവത്തിനെത്തിയ യു.സി. കോളേജ് യൂണിയൻ ഭാരവാഹികള്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം

എസ്എഫ്ഐ യുടെ കൈവശമായിരുന്ന യു.സി കോളേജ് യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് കരുതുന്നത്.

നാടകോത്സവത്തിനെത്തിയ യു.സി. കോളേജ് യൂണിയൻ ഭാരവാഹികള്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം

എം ജി സർവകലാശാല നാടകോത്സവത്തിനെത്തിയ ആലുവ യു സി. കോളേജ് യൂണിയൻ ഭാരവാഹികളെ എസ്.എഫ് ഐ പ്രവർത്തകർ മർദിച്ചതായി പരാതി. യൂണിയൻ ജന.സെക്രട്ടറി ജെറിൻ ജേക്കബ് പോൾ, യൂണിയൻ ഭാരവാഹി ഫായിസ് ടി.പി എന്നിവർക്കാണ് മർദനമേറ്റത്.

ഇന്നലെ എം.ജി സർവകലാശാല നാടകോത്സവത്തിന് കൊച്ചിൻ കോളേജിൽ എത്തിയ യു.സി കോളേജ് യൂണിയൻ ഭാരവാഹികൾക്കാണ് മർദനമേറ്റത്. യു.സി കോളേജിലെ വിദ്യാർത്ഥി സംഘവുമായി എത്തിയ വിദ്യാർത്ഥി നേതാക്കളെ വളണ്ടിയർമാർ ചേർന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി.

ഇരുവരെയും മുപ്പതോളം പേർ ചേർന്നാണ് മർദിച്ചതെന്നാണ് പരാതി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥി നേതാക്കളും മര്‍ദിച്ചതായി പറയുന്നു. തലക്കും കഴുത്തിനു പരിക്കേറ്റ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി എസ്എഫ്ഐ യുടെ കൈവശമായിരുന്ന യു.സി കോളേജ് യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് കരുതുന്നത്.