LiveTV

Live

Kerala

മഠത്തില്‍ പട്ടിണിക്കിടുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി

മഠത്തില്‍ പട്ടിണിക്കിടുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി

മഠത്തില്‍ തന്നെ പട്ടിണിക്കിടുന്നുവെന്ന് സിസ്റ്റര്‍ ലൂസിയുടെ പരാതി. മാസങ്ങളായി ഭക്ഷണം തരാതെ പീഡിപ്പിക്കുകയാണ്. പൊലീസും മഠം അധികൃതര്‍ക്കൊപ്പമാണെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.

മാനന്തവാടിയിലെ കാരക്കാമല മഠത്തിൽ തനിക്ക് മാസങ്ങളായി ഭക്ഷണം നിഷേധിക്കുന്നതായി സിസ്റ്റർ ലൂസി കളപ്പുരക്കൽ പറഞ്ഞു. താൻ സഭയിൽ നിന്ന് പുറത്താണെന്ന നിലയിലാണ് മറ്റു കന്യാസ്ത്രീകൾ ഇടപഴകുന്നത്. എസ്.സി സഭയുടെ പകപോക്കൽ നടപടികൾ തുടരുകയാണെന്നും മഠത്തിലെ മറ്റ് മുറികളുടെ വാതിലുകളടച്ച് തന്നെ ഒറ്റപ്പെടുത്തുകയാണെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.

പൊലീസില്‍ നല്‍കിയ പരാതികളില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും പൊലീസും മഠം അതികൃതര്‍ക്കൊപ്പമാണെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. സഭയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലാണ്.