LiveTV

Live

Kerala

തിരുവനന്തപുരം ലോകോളേജില്‍ കെ.എസ്‌.യു പ്രവര്‍ത്തകന് മര്‍ദനം; മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

രണ്ടാംവര്‍ഷ വിദ്യാര്‍ഥി യാമിന്‍ മുഹമ്മദിന്റെ തലയ്ക്കും കാലിനും ഗുരുതര പരിക്ക്. 

തിരുവനന്തപുരം ലോകോളേജില്‍ കെ.എസ്‌.യു പ്രവര്‍ത്തകന് മര്‍ദനം; മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം ലോകോളജിലെ കെ.എസ്.യു യൂണിറ്റ് ഭാരവാഹിക്ക് മര്‍ദനമേറ്റു. രണ്ടാം വര്‍ഷ പഞ്ചവത്സര വിദ്യാര്‍ഥി യാമിന്‍ മുഹമ്മദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യാമിന്റെ തലക്കും കാലിനും സാരമായ പരിക്കുണ്ട്.

കാലങ്ങളായി എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം നിലനില്‍ക്കുന്ന കാമ്പസ്സാണ് തിരുവനന്തപുരം ലോകോളേജ്. യാമിന്‍ പട്ടം മുറിഞ്ഞപാലത്തെ വീടിന് സമീപം നില്‍ക്കുമ്പോഴാണ് മര്‍ദ്ദനമുണ്ടായത്. കണ്ടുനിന്ന നാട്ടുകാരാണ് യാമിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചത്.

കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് യാമിനെ മര്‍ദ്ദിച്ചവരെ തിരിച്ചറിഞ്ഞത്.