LiveTV

Live

Kerala

പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികക്ക് കോണ്‍ഗ്രസില്‍ പൊതു സ്വീകാര്യത

ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ ആദ്യാന്തം ഉറച്ചു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ വിജയമായാണ് കെ പി സി സി പുനസംഘടനാ പട്ടികയെ കാണുന്നത്

പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികക്ക് കോണ്‍ഗ്രസില്‍ പൊതു സ്വീകാര്യത

ഭാരവാഹികളുടെ എണ്ണം കുറച്ച് പുറത്തു വന്ന കെ പി സി സി ഭാരവാഹി പട്ടികക്ക് കോണ്‍ഗ്രസില്‍ പൊതു സ്വീകാര്യത. കൂടുതല്‍ നേതാക്കള്‍ക്ക് അവസരം നല്‍കാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍. സെക്രട്ടറിമാരുടെ പട്ടിക പുറത്തുവരാത്തതും പരാതി കുറയാൻ കാരണമാണ്.

എ ഗ്രൂപ്പ് ആറും ഐ ഗ്രൂപ്പിന് അഞ്ചും മുല്ലപ്പള്ളിക്ക് ഒന്നും എന്ന നിലക്കാണ് വൈസ് പ്രസിഡന്‍റുമാരുടെ വിഭജനം. പി സി വിഷ്ണുനാഥ്, കെ പി ധനപാലന്‍, കെ സി റോസക്കുട്ടി, സി പി മുഹമ്മദ്, ടി സിദ്ധീഖ്, എഴുകോണ്‍ നാരായണന്‍ എന്നിവര്‍ എ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുമ്പോള്‍ ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, പദ്മജ വേണുഗോപാല്‍, മണ്‍വിള രാധാകൃഷ്ണന്‍, ശരത് ചന്ദ്ര പ്രസാദ് എന്നിവര്‍ ഐ ഗ്രൂപ്പിന്‍റെ നോമിനികളാണ്. മോഹന്‍ ശങ്കര്‍ മുല്ലപ്പള്ളിയുടെ നിര്‍ദേശമാണ്. ജനറല്‍ സെക്രട്ടറമാരുടെ കാര്യത്തിലും ഗ്രൂപ്പ് സാമുദായിക സമവാക്യങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ട്. ഇനിയും പരാതിയുള്ളവരെ പറഞ്ഞു നിര്‍ത്താനായി വരാനിരിക്കുന്ന സെക്രട്ടറി പട്ടികയുമുണ്ട്.

ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ ആദ്യാന്തം ഉറച്ചു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ വിജയമായാണ് കെ പി സി സി പുനസംഘടനാ പട്ടികയെ കാണുന്നത്. നൂറുപേരിലേക്ക് വളര്‍ന്ന പട്ടികയെ 40ല്‍ പിടിച്ചു നിര്‍ത്തിയത് മുല്ലപ്പള്ളിക്ക് ഹൈകമാന്‍ഡ് നല്‍കി പിന്തുണയാണ്. ഗ്രൂപ്പുകള്‍ക്ക് ഹൈകാന്‍ഡ് പൂര്‍ണമായി വഴങ്ങിയില്ലെന്നത് ഗ്രൂപ്പുകള്‍ക്ക് പുറത്തുള്ലളവരെയും സന്തോഷിപ്പിക്കുന്നുണ്ട്. വൈകിയതിന് പഴികേട്ടെങ്കിലും വലിയ പരാതികള്‍ക്കിടവരുത്താതെ പുനസംഘടന പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലൂടെ ആത്മവിശ്വാസത്തിലാണ് കെ പി സിസി നേതൃത്വം.