LiveTV

Live

Kerala

കൂടത്തായി കൊലപാതക പരമ്പര; മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം

കൂടത്തായി കൊലപാതക പരമ്പര; മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായ് കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മൂന്ന് പ്രതികളും 129 സാക്ഷികളുമാണ് ഉള്ളതെന്ന് വടകര റൂറല്‍ എസ്പി കെ.ജി സൈമണ്‍ പറഞ്ഞു. ഷാജുവിനെ വിവാഹം ചെയ്യുമ്പോൾ പെണ്‍കുട്ടി എന്ന നിലയിൽ ആല്‍ഫൈൻ ബാധ്യത ആകുമെന്നു കരുതിയതിനാലാണ് ജോളി കൊലപാതകം നത്തിയതെന്നും എസ്.പി പറ‍ഞ്ഞു.

500-ഓളം പേജുള്ളതാണ് കുറ്റപത്രം. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. ജോളിക്ക് പുറമെ സയനൈഡ് നൽകിയ എം.എസ്.മാത്യു, കെ. പ്രജികുമാർ എന്നിവരും പ്രതികളാണ്. 2014 മേയ് മൂന്നിനാണ് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. സാക്ഷിമൊഴികള്‍ കൂട്ടിയോജിപ്പിച്ചാണ് കേസ് തെളിയിച്ചതെന്നും, വളരെ സങ്കീര്‍ണത നിറഞ്ഞ കേസായിരുന്നുവെന്നും എസ്.പി കെ.ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.